കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി നായകന്മാര് ചെയ്യുന്ന സാഹസിക കഥകളെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ നായികമാരുടെ അത്തരം സാഹസികതകളെല്ലാം തുണി കുറച്ച് അഭിനയിക്കുന്നതിലൂടെ തീര്‍ന്നു. പക്ഷെ പിയ ബാജ്പേയ് വെറുമൊരു ഗ്ലാമര്‍ താരം മാത്രമല്ല. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന അഭിയും ഞാനും എന്ന ചിത്രത്തിന് വേണ്ടി പിയ ബാജ്പേയ് തന്റെ ചുരുണ്ടു കിടക്കുന്ന മുടി വെറുതെയങ്ങ് മുറിക്കുകയല്ല മറിച്ചു മുണ്ഡനം ചെയ്യുകയാണ് ഉണ്ടായത് .
കഥാപാത്രത്തിന് ഇത് ആവശ്യമാണോ എന്ന് എനിക്കൊട്ടും സംശയമുണ്ടായിരുന്നില്ല എന്ന് പിയ പറയുന്നു. കഥ അത് ആവശ്യപ്പെടുന്നുണ്ട്. മികച്ച അഭിനേതാക്കള്‍ കാഴ്ചയിലല്ല പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നാണത്രെ പിയയുടെ വിശ്വാസം.മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ടൊവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രമാണ് അഭിയും അനുവും. ടൊവിനോയുടെ അഭിനയമികവില്‍ താന്‍ ആകൃഷ്ടയായി എന്നും, അഭിനയത്തിനൊപ്പം ടൊവിനോയുടെ സൗന്ദര്യവുമാവുമ്പോള്‍ സിനിമ കൂടുതല്‍ മനോഹരമാകുന്നു എന്നും പിയ പറഞ്ഞു.
ഛായാഗ്രാഹക കൂടെയായ ബി ആര് വിജയലക്ഷ്മിയാണ് അഭിയും അനുവും എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.ശക്തമായ ഒരു പ്രണയ കഥയാണ് അഭിയും അനുവും. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയ്ക്കും ടൊവിനോ തോമസിനുമൊപ്പം രോഹിണി, സുഹാസിനി, പ്രഭു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.
Post Your Comments