ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റിന്റെയും ആഞ്ജലീന ജോളിയുടെയും ജീവിതത്തിൽ സംഭവിക്കുന്നതെന്തും ആരാധകർക്ക് വലിയ വാർത്തകളാണ്. അത്രത്തോളം അവർക്ക് പ്രിയപ്പെട്ടവരാണ് ഈ താരദമ്പതികൾ . ഇത്തവണ തൻ്റെ സിനിമയുടെ അദ്യ ഷോ കാണാൻ ആഞ്ജലീന ജോളി എത്തിയത് അറ് മക്കൾക്കൊപ്പമാണ്.
കോളറാഡോയിൽ നടന്ന ടെല്ലുറെെഡ് ഫിലിം ഫെസ്റ്റിവലിൽ തൻ്റെ ഫസ്റ്റ് ദെ കിൽഡ് മെെ ഫാദര്‍ എന്ന ചിത്രത്തിൻ്റെ പ്രദര്‍ശനത്തിനാണ് തന്റെ മക്കളായ മഡോക്സ് , പാക്സ്, സാഹാറ, ശിലോഹ്, വിവെന്നി, നോക്സ് എന്നിവർക്കൊപ്പം താരം എത്തിയത്.42കാരിയായ ആഞ്ജലീന തന്നെ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് ഫസ്റ്റ് ദെ കിൽഡ് മെെ ഫാദര്‍. പട്ടിണിയും പോരാട്ടങ്ങളും പാപ്പരാക്കിയ ഖമര്‍ റൂഷ് കാലത്തെ കംബോഡിയയുടെ കഥ പറയുന്ന ചിത്രമാണിത്.
Post Your Comments