CinemaGeneralLatest NewsMollywoodNEWSWOODs

മകളോട് ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്

 

മകള്‍ കുഞ്ഞാറ്റയുമായുള്ള വിശേഷങ്ങള്‍ പങ്കുവച്ച് മാനോജ് കെ ജയന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെയും മനോജിന്റെയും മകളായ കുഞ്ഞാറ്റയുടെ പുതിയ വിശേഷങ്ങള്‍ അച്ഛന്‍ പറയുന്നത്. പ്ലസ്ടുവിന് 85.2 ശതമാനം മാർക്കുണ്ട് മോൾക്ക്. അക്കൗണ്ടൻസിയിൽ ചോയ്സ് സ്കൂളിലെ ടോപ്സ്കോറായ 96 ഉം അവൾക്കാണ്. റിസൽറ്റ് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. അങ്ങനെ ആശയുടെ ഫോണില്‍ നിന്നും ഉര്‍വശിയെ വിളിച്ചു റിസള്‍ട്ട് അറിയിച്ചു. , ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവർ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ചെന്നൈയിൽ വന്നാൽ മതിയായിരുന്നുവെന്ന അഭിപ്രായവും ഉര്‍വശി പറഞ്ഞിരുന്നുവെന്ന് മനോജ്‌ കെ ജയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button