പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ സെറ്റില്‍ സ്ത്രീകള്‍ ഫ്ലാഷ്മോബ് അവതരിപ്പിച്ചു കൊണ്ടാണ് ഇവര്‍ ഓണം ആഘോഷമാക്കിയത്. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സ്ത്രീകള്‍ അവതരിപ്പിക്കുന്ന ഫ്ലാഷ്മോബ് പങ്കുവച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ്. ഹൈദരബാദില്‍ ആയതിനാല്‍ ഓണസദ്യ കിട്ടിയില്ലെന്നും അതിനാല്‍ ഡാന്‍സ് കളിച്ചും മറ്റും ആഘോഷിക്കുകയാണെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. സെറ്റിലുണ്ടായിരുന്ന സ്ത്രീകളെല്ലാം ഷര്‍ട്ടും മുണ്ടും ധരിച്ച് തിരുവാതിര കളിച്ചും അതിനൊപ്പം എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് നൃത്തം വച്ചുമാണ് ഓണം ആഘോഷമാക്കിയത്.
Post Your Comments