CinemaGeneralMollywoodNEWS

പുതിയ സിനിമകളെക്കുറിച്ച് ‘മാതൃഭൂമി’ പറയുന്നത്..

സിനിമാ നിരൂപണങ്ങളിൽ മാതൃഭൂമിയുടെ നിലപാട് വേർതിരിവുകൾ ഇല്ലാത്തതായിരുന്നു. അതിൻപ്രകാരം ചിത്രഭൂമിയിൽ ഒരു സിനിമയും ശരാശരിക്ക് താഴെ പോകില്ലായിരുന്നു പ്രത്യേകിച്ച് സൂപ്പർ താരചിത്രങ്ങൾ.എന്നാൽ പെട്ടെന്നുള്ള മാതൃഭൂമിയുടെ ചുവടുമാറ്റം ഓണചിത്രങ്ങളെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്.

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിൽ നടത്തിയ ഇടപെടലുകളോടുള്ള വിയോജിപ്പിന്റെ ഭാഗമായി ചാനൽ പരിപാടികൾ ബഹിഷ്കരിക്കാനും സിനിമാ പ്രമോഷനുകൾക്ക് ചാനലുകളെ ആശ്രയിക്കേണ്ടതില്ലെന്നുംതീരുമാനിക്കുകയായിരുന്നു താരങ്ങൾ.ഈ തീരുമാനം ഏറ്റവും കൂടുതൽ തിരിച്ചടിയായത് മാതൃഭൂമിയ്ക്കാണ്.രണ്ട് സൂപ്പര്‍ താര ചിത്രങ്ങളടക്കം ഓണത്തിന് റിലീസായ നാല് ചിത്രങ്ങളുടെയും പരസ്യം മാതൃഭൂമിയ്ക്കു നൽകാതെ മറ്റു മാധ്യമങ്ങൾക്കു നൽകിയിരുന്നു. ചെലവ് കൂടിയപ്പോള്‍ പബ്ലിസിറ്റിയില്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമാണിതെന്നു ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞിരുന്നു.

എന്നാൽ ഇതിനു പകരമായി മാതൃഭൂമി തങ്ങളുടെ നിലപാടുകളിൽ വരുത്തിയ മാറ്റം സൂപ്പർ താരങ്ങളെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. ചിത്രഭൂമിയില്‍ ഓണച്ചിത്രങ്ങളേക്കുറിച്ച്‌ പ്രസിദ്ധീകരിച്ച റിവ്യു ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. സൂപ്പര്‍ താര ചിത്രങ്ങളെ വിമര്‍ശിക്കുന്ന റിവ്യു റേറ്റിംഗ് ഉള്‍പ്പെടെയാണ് പ്രസിദ്ധീകരിച്ചത്. നാല് ചിത്രങ്ങളുടേയും റിവ്യു ആദ്യ പേജില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രത്തിന്റെ റിവ്യുവിന് നല്‍കിയ തലക്കെട്ട് വെളിവില്ലാത്ത കാഴ്ച എന്നായിരുന്നു.

മാതൃഭൂമിയുടെ ഉള്ളടക്കത്തില്‍ വരുത്തുന്ന പരിഷ്കരണത്തിന്റെ ഭാഗമാണ് ചിത്രഭൂമിയിലെ മാറ്റമെന്നും സിനിമയുടെ പബ്ലിസിറ്റി മാത്രം നടത്തുന്നത് ശരിയല്ലല്ലോ എന്നുമാണ് മാതൃഭൂമി എക്സിക്യൂട്ടിവ് എഡിറ്റര്‍ പി ഐ രാജീവ് പറയുന്നത്. എന്നാൽ ഇത്തരത്തില്‍ ഒരു നിരൂപണം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സിനിമ മേഖലയ്ക്ക് മാതൃഭൂമിയോടുള്ള അതൃപ്തി വ്യക്തമാക്കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button