
ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുന്ന അവസരത്തിലും കുടുംബ പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കാന്‍ ചിത്രത്തിന് കഴിയാതെ വരികയാണ്. ബോക്സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ ഇത്തവണത്തെ പൃഥ്വിരാജിന്‍റെ ഓണച്ചിത്രവും കടന്നുപോകുമെന്നാണ് തിയേറ്ററിലെ പ്രതികരണം നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷം ഓണത്തിനെത്തിയ ‘ഊഴം’ എന്ന പൃഥ്വിരാജ് ചിത്രത്തിനും ഇതേ അവസ്ഥയായിരുന്നു. ജീത്തു ജോസഫ് വളരെ വ്യത്യസ്തമായ മേക്കിംഗ് ശൈലിയോടെ അവതരിപ്പിച്ചിട്ടും ചിത്രം പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോയി. ആക്ഷന് പ്രാധാന്യം നല്‍കിയത് കുടുംബ പ്രേക്ഷകരെ അകറ്റുന്നതിനും കാരണമായി.
ജിനു എബ്രഹാമിന്റെ കന്നി ചിത്രം ആദം ജോണും വ്യത്യസ്ത പാറ്റേണില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ്. പൃഥ്വിരാജിനെ കൂടാതെ നരേയ്ന്‍, ഭാവന, മിഷ്ടി, രാഹുല്‍ മാധവ്, സിദ്ധിഖ്, മണിയന്‍ പിള്ള രാജു എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. രഞ്ജിപണിക്കരടക്കം അഞ്ചു പേര്‍ ചേര്‍ന്നാണ് ആദം ജോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
Post Your Comments