കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ ആദ്യമായി നായിക നായകന്മാരായി എത്തുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്നുള്ള വാര്‍ത്ത ഇപ്പോള്‍ പരക്കുകയാണ്. ആലിയ ഭട്ടിന്റെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ബന്ധം വേര്‍പിരിയല്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആരാധകര്‍ക്ക് ഏറെ നിരാശ നല്കി കൊണ്ടായിരുന്നു ഇരുവരും ആ തീരുമാനം എടുത്തിരുന്നത്. ഇതിന് കാരണമായി പറഞ്ഞിരുന്നത് സിദ്ധാര്‍ത്ഥിന് നടി ജാക്വലീന് ഫെര്‍ണാന്‍ഡന്‍സുമായി അടുപ്പമുള്ളതാണെന്നായിരുന്നു. എന്നാല്‍ നടന് രണ്‍ബീര്‍ കപൂര്‍ കാരണമാണ് ബന്ധം തകര്‍ന്നതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ക്യൂട്ട് കപ്പിള്‍സായി അറിയപ്പെട്ട താരങ്ങളായിരുന്നു ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. പരസ്യമായ രഹസ്യമായിരുന്നു ഇരുവരുടെയും പ്രണയം. രണ്‍ബീര്‍ സിംഗും ആലിയയും അടുത്ത സിനിമയില്‍ ഒന്നിച്ചാണ് അഭിനയിക്കാന്‍ പോവുന്നത്. എന്നാല്‍ ഇത് സിദ്ധാര്‍ത്ഥിന് തീരെ താല്പര്യമില്ലാത്ത കാര്യമായിരുന്നു. ആലിയ രണ്‍ബീറിന്റെ കടുത്ത ആരാധികയാണെന്നും അതിനാല്‍ അവള് അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നുള്ള സിദ്ധാര്‍ത്ഥിന് സംശയമായിരുന്നു. രണ്ട് താരങ്ങള്‍ ഒന്നിച്ചഭിനയിച്ചാല്‍ അവരുടെ പേരില്‍ ഗോസിപ്പുകള്‍ വരുന്നത് സാധാരണമാണ്. ഇത് തന്നെയാണ് രണ്‍ബീറിന്റെയും ആലിയയുടെ പേരിലും സംഭവിച്ചത്.
Post Your Comments