വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഐശ്വര്യ.വസ്ത്രധാരണവും സൗന്ദര്യവും വ്യക്തിത്വവും എല്ലാംകൊണ്ടും എന്നും ശ്രദ്ധാകേന്ദ്രമാണ് ഐശ്വര്യ.ഒരിക്കൽ കൂടി സൗന്ദര്യത്താൽ ഞെട്ടിച്ചിരിക്കുകയാണ് ഐശ്വര്യ. ഒരപൂര്‍വ്വ ആകര്‍ഷണ സൗന്ദര്യമാണ് മുന്‍ലോക സുന്ദരിയ്ക്ക് ഇപ്പോഴും.ഐശ്വര്യ എവിടെ പോയാലും ചില ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ മുംബൈയിലെ ലാല്‍ബൗച്ച രാജയില്‍ പോയപ്പോഴുള്ള ചില ചിത്രങ്ങള്‍ വൈറലാകുന്നു. ആകെ ഒരു ചുവപ്പ് മയമായിരുന്നു ഐശ്വര്യയ്ക്ക്. ചുവന്ന സാരിയും ചുവന്ന പൊട്ടും ചുവന്ന ലിപ്സ്റ്റിക്കും തലയില്‍ മുല്ലപ്പൂവുമൊക്കെയായി അതീവ സുന്ദരിയായിട്ടാണ് ആഷ് ലാല്‍ബൗച്ച രാജയില്‍ എത്തിയത്.പലപ്പോഴും ഗണപതി ദേവനെ കാണാന്‍ എത്തിമ്പോള്‍ അഭിഷേകോ മകള്‍ ആരാധ്യയോ ബച്ചന് കുടുംബമോ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്കാണ് ഐശ്വര്യ വന്നത്.
Post Your Comments