CinemaMollywoodNEWS

അദ്ധ്യാപക ദിനത്തില്‍ ക്ലാസെടുക്കാന്‍ പുള്ളിക്കാരനും, ഇടിക്കുളയും

ഇന്ന് അദ്ധ്യാപക ദിനം ആചരിക്കുമ്പോള്‍ മലയാള സിനിമയെ സംബന്ധിച്ച് കൗതുകകരമായ ഒരു സംഗതിയുണ്ട് . മലയാളത്തിലെ മികച്ച നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും അദ്ധ്യാപകരായി ബിഗ്‌സ്ക്രീനില്‍ അഭിനയിച്ചു തകര്‍ക്കുകയാണ്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ അദ്ധ്യാപകര്‍ക്ക് ട്രെയിനിംഗ് നല്‍കുന്ന അദ്ധ്യാപനായിട്ടാണ് മമ്മൂട്ടി എത്തുന്നതെങ്കില്‍, കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലാണ് മോഹന്‍ലാല്‍ അദ്ധ്യാപക റോളില്‍ അഭിനയിച്ചിരിക്കുന്നത്. പ്രൊഫസര്‍ ഇടിക്കുള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്‍റെ കഥാപാത്രം തീരദേശപ്രദേശമായ ഒരു ക്യാമ്പസിലേക്ക് വൈസ് പ്രിന്‍സിപ്പളായി എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

ഈ അദ്ധ്യാപക ദിനത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സമയം ബിഗ്‌സ്ക്രീനില്‍ പഠിപ്പിക്കാനെത്തുന്നത് മലയാള സിനിമയെ സംബന്ധിച്ച് ഓര്‍ത്തുവയ്ക്കേണ്ട അപൂര്‍വ്വമായ ഒരു സംഗതിയാണ്.

shortlink

Related Articles

Post Your Comments


Back to top button