വ്യത്യസ്തമായ ഒരു പ്രചാരണ തന്ത്രവുമായി എത്തുകയാണ് യുവതാരങ്ങള്‍. ‘മന്ദാകിനി’ അഞ്ചു യുവതാരങ്ങള്‍ പിടിയില്‍. സമൂഹ മാധ്യമങ്ങളില്‍ തിരുവോണ ദിവസം ഏറ്റവും ചര്‍ച്ചയായ ഒരു പത്ര വാര്‍ത്തയാണിത്. മലയാള സിനിമയിലെ വളര്‍ന്നു വരുന്ന താരങ്ങളുടെ ചിത്രവുമായി പത്ര വാര്‍ത്ത. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ട താരങ്ങളായി മാറിയ ഇവരെന്തിനാണെന്ന് അന്വേഷിച്ചവരുടെ ഞെട്ടല്‍ ചിരിയിലേയ്ക്ക് മാറി. നടന് സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ഞണ്ടുകളുടെ നാട്ടില്‍ സംവിധായകന് അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് വാര്‍ത്തയിലെ പ്രതികള്‍.
പെട്ടെന്ന് ഏതോ ഗുരുതരമായ തെറ്റിന് പിടിക്കപ്പെട്ടുവെന്ന് തോന്നുമെങ്കിലും, വളരെ വ്യത്യസ്തമായി പുതുമയോടെ ഒരു സിനിമയുടെ അനൗണ്‍സ്മെന്റാണിത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മന്ദാകിനി’.
വെറയ്റ്റി സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴഞ്ഞു. സിനിമ ഉടന്‍ തന്നെ ആരംഭിക്കും. മലയാളികള്‍ക്ക് പ്രിയങ്കരരായി മാറി കഴിഞ്ഞ ഈ യുവ താരങ്ങളെല്ലാം ഒന്നിച്ച പ്രേമത്തിന്റെ ഓര്‍മ്മയില്‍ മറ്റൊരു ഹിറ്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Post Your Comments