CinemaMollywoodNEWS

എനിക്ക് കിട്ടേണ്ടത് പൂര്‍ണ്ണമായും അവരില്‍ നിന്നു ലഭിക്കുകയായിരുന്നു; സംവിധായകന്‍ അല്‍ത്താഫ് സലിം

താരോദയം എന്ന വാക്കിനൊപ്പം മലയാള സിനിമയില്‍ ഉപയോഗിച്ച് തുടങ്ങാവുന്ന ഒന്നാണ് സംവിധായകോദയം. മലയാള സിനിമയിലേക്ക് അങ്ങനെ മിടുക്കനായ ഒരു സംവിധായകന്‍ കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.. തന്‍റെ കന്നി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അല്‍ത്താഫ്. ശ്രീനിവാസന്‍റെ സിനിമകള്‍ തനിക്ക് പ്രചോദനമായിട്ടുണ്ടെന്നാണ് അല്‍ത്താഫ് വിശദീകരിക്കുന്നത്.

ശ്രീനിവാസന്‍റെ വടക്കുനോക്കിയന്ത്രം പോലുള്ള സിനിമകള്‍ വളരെ ഇഷ്ടമാണെന്നും അല്‍ത്താഫ് വ്യക്തമാക്കി. സിനിമയെ സംബന്ധിക്കുന്നതായ ഒരുപാട് സംശയങ്ങള്‍ ശ്രീനിവാസനില്‍ നിന്നു ചോദിച്ചു മനസിലാക്കിയെന്നും സഖാവ് എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം അഭിനയച്ചത് ഭാഗ്യമായി കാണുന്നുവെന്നും അല്‍ത്താഫ് പ്രതികരിച്ചു. 


“ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചെയ്യുമ്പോള്‍ എന്നെ ആരും നവാഗത സംവിധായകനെന്ന നിലയില്‍ കണ്ടിട്ടില്ല, അഭിനയത്തിന്‍റെ കാര്യത്തില്‍ അവരില്‍ നിന്നു എന്താണോ എനിക്ക് ലഭിക്കേണ്ടത് അത് എനിക്ക് കിട്ടിയിട്ടുണ്ട്. ലാല്‍ സാര്‍ ആണെങ്കിലും ശാന്തി മാം ആണെങ്കിലും നിവിന്‍ ആണെങ്കിലും എന്‍റെ ചിത്രത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുകയായിരുന്നു.” 
(റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖ പരിപാടിയില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button