തീയറ്ററുകളിൽ പോയി ഒരുവട്ടമെങ്കിൽ സിനിമകൾ കാണാതെ അഭിപ്രായം പറയുന്ന പ്രവണത തെറ്റാണെന്നു നടനും സംവിധായകനുമായ ശ്രീ ബാലചന്ദ്ര മേനോൻ. അങ്ങനെ ചെയ്യുന്നതിലൂടെ ഇല്ലാതാവുന്നത് ഒരു സംവിധായകന്റെ പ്രതീക്ഷകളാണ്. ഒരു മനുഷ്യനെ കൊലയ്ക്ക് കൊടുക്കുന്നതിനു തുല്യമാണത്.
സോഷ്യൽ മീഡിയകൾ വഴി സിനിമകളെ കുറിച്ചുള്ള തെറ്റായ നിരൂപണങ്ങൾ കൂടുതലായി കണ്ടുവരുന്ന ഈ സാഹചര്യത്തിൽ പ്രേക്ഷകർ തീയറ്ററുകളിൽ പോയി സിനിമ കാണാൻ ശ്രമിച്ചാൽ മാത്രമേ ഇനിയുള്ള കാലത്തു മലയാള സിനിമ രക്ഷപെടുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ മേഖല സങ്കീർണമായ പല പ്രശനങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതിൽ മുൻപന്തിയിൽ ഇപ്പോൾ ഉള്ളത് സോഷ്യൽ മീഡിയകൾ വഴിയുള്ള ഈ അഭിപ്രായ പ്രകടനങ്ങൾ ആണ്. ഇത് സിനിമയെ സ്നേഹിക്കുന്ന എല്ലാവരിലും വേദനയുളവാക്കുന്ന പ്രവർത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments