സിനിമയില്‍ നായിക എന്നാല്‍ നായകന്റെ കാമുകിയായിരിക്കും, അതുമല്ലങ്കില്‍ നായകന്റെ ഭാര്യയായിരിക്കും. മലയാള സിനിമയിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ പൊതുവേ നമ്മള്‍ കാണാറുള്ളത് ഇങ്ങനെയാണ്. ഫോറിന്‍ സിനിമകളായ മെക്സിക്കന്‍. ഇറ്റാലിയന്‍ സിനിമകളിലൊക്കെ നായിക എന്നാല്‍ നായകന്‍റെ കാമുകിയോ, ഭാര്യയോ എന്നതായിരിക്കില്ല. ചിലപ്പോള്‍ സഹോദരിയാകാം,കൂട്ടുകാരിയാകാം, അമ്മയാകാം. നായകന്‍റെ നായിക എന്ന രീതിയില്‍ ചിത്രത്തിലേക്ക് പരിഗണിക്കുന്നത് കൊണ്ടാണ് പലപ്പോഴും നായികയെ കാമുകിയായും ഭാര്യയായുമൊക്കെ സിനിമയില്‍ ചിത്രീകരിക്കേണ്ടി വരുന്നത്. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ അതിനൊരു തിരുത്താണ്. നിവിന്‍ പോളിയുടെ നായക കഥാപാത്രത്തിന്‍റെ സഹോദരിയായ അഹാന കൃഷ്ണകുമാറും, അമ്മയായ ശാന്തി കൃഷ്ണയുമൊക്കെയാണ് ചിത്രത്തിലെ നായിക മുഖങ്ങള്‍. നിവിന്‍പോളിയുടെ നായികായി എത്തുന്ന നടിക്ക് ചിത്രത്തില്‍ പെര്‍ഫോം ചെയ്യാനുള്ള സീനുകള്‍ വളരെ കുറവുമാണ്.
ഒരു ചിത്രത്തിലെ നായിക എന്നാല്‍ ‘നായകന്‍റെ നായിക’ എന്ന രീതിയിലല്ല പറയപ്പെടേണ്ടത്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലെ നായികയാര്? എന്ന ചോദ്യം വരുമ്പോള്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച നടിയുടെ പേരായിരിക്കും പലരും പരാമര്‍ശിക്കുക. എന്നാല്‍ ചിത്രത്തിലെ നായികമാര്‍ ശാന്തി കൃഷ്ണയും, അഹാന കൃഷ്ണയുമാണെന്നതാണ് ചിത്രം നമുക്ക് പറഞ്ഞു തരുന്നത്. നായകന്‍റെ സഹോദരിയെ പല ചിത്രങ്ങളിലും നിഴലായി നിര്‍ത്തുമ്പോള്‍ ഇവിടെ സ്ഥിതി മറിച്ചാണ്. വളരെ പ്രാധാന്യമേറിയ റോളിലാണ് അഹാന കൃഷ്ണകുമാര്‍ സ്ക്രീനിലെത്തുന്നത്. നിവിന്‍ പോളി അവതരിപ്പിച്ച കുര്യന്‍ ചാക്കോ എന്ന കഥാപാത്രത്തിന്‍റെ സഹോദരിയായ സാറ ചാക്കോ എന്ന കഥാപാത്രമായിട്ടാണ് അഹാന കൃഷ്ണകുമാര്‍ അഭിനയിച്ചിരിക്കുന്നത്.
Post Your Comments