CinemaKollywoodMollywoodNEWS

‘വിണ്ണൈത്താണ്ടി വരുവായ’ എന്നെ തൃഷയുടെ ആരാധകനാക്കി

“ഈ നടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്” ഇങ്ങനെ പറയാൻ മനസ്സ് കാണിക്കുന്ന എത്ര നടന്മാരുണ്ട് നമ്മുടെ ചലച്ചിത്ര ലോകത്ത്? പ്രത്യേകിച്ച് സിനിമയിലെ പുരുഷാധിപത്യത്തെക്കുറിച്ചും നായികമാര്‍ക്ക് നായകന്മാരുടെയത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്ന ഈ സമയം. എന്നാൽ നിവിൻ പോളി അത് പറഞ്ഞിരിക്കുന്നു. നമ്മുടെ സ്വന്തം തൃഷയെക്കുറിച്ചാണ് നിവിൻ ഇത് പറഞ്ഞത്.

ഹേ ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലാണ് നിവിനും തൃഷയും ഒരുമിച്ചഭിനയിക്കുന്നത്. തൃഷയുടെ ആദ്യ മലയാള ചിത്രമാണിതെന്ന പ്രത്യേകത കൂടിയുണ്ട്.ഒരു അഭിമുഖത്തിൽ തൃഷയോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം .

ചലച്ചിത്ര രംഗത്ത് തൃഷ തന്റെ സീനിയർ ആണെന്നും അവരുടെ ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും പറഞ്ഞ നിവിൻ ,അവരുടെ ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രം കണ്ടതോടെ അവരുടെ ആരാധകനായി മാറിയെന്നും കൂട്ടിച്ചേർത്തു.അതുകൊണ്ടുതന്നെ ഈ അവസരം ഒരു ഭാഗ്യമായി കരുതുന്നുവെന്നും നിവിൻ പറഞ്ഞു. ഇപ്പോൾ തൃഷ തന്റെ നല്ലൊരു സുഹൃത്തു കൂടിയാണെന്ന വാർത്തയും നിവിൻ സന്തോഷത്തോടെ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button