CinemaIndian CinemaMollywood

വാക്ക് പാലിച്ചിട്ടാണ് സൗന്ദര്യ യാത്രയായത്…!

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ഒറ്റ ചിത്രം കൊണ്ടു മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണു സൗന്ദര്യ.ബിഗ്‌ ബിയുടെയും രാജനികാന്തിന്റെയും അടക്കം മികച്ച നടന്മാരോടൊപ്പം അഭിനയിക്കാന്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ ഭാഗ്യമുണ്ടായ കഴിവുറ്റ ഒരു നടിയായിരുന്നു അവര്‍.2004 ലെ ഒരു വിമാന അപകടത്തിലൂടെയാണ് ഈ നടിയെ നമുക്ക് നഷ്ടമായത്.

മോഹന്‍ലാല്‍ ആദ്യമായി സൗന്ദര്യയെ നായികയാക്കാന്‍ ആഗ്രഹിച്ചത് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലാണ്. നന്ദിനിയ്ക്ക് മുന്പ് ലാല്‍ സമീപിച്ചത് സൗന്ദര്യയെ ആയിരുന്നു.എന്നാല്‍ അമിതാഭ് ബച്ചനോടൊപ്പം സൂര്യവംശം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരുന്നതിനാല്‍ എത്താന്‍ ആയില്ല. എന്നാല്‍ ലാല്‍സാറിനൊപ്പം ഇനിയൊരു അവസരം കിട്ടിയാല്‍ മറ്റുതടസങ്ങള്‍ എല്ലാം ഒഴിവാക്കി അഭിനയിക്കാന്‍ വരാമെന്ന് അന്നു സൗന്ദര്യ ലാലിന് വാക്കു കൊടുത്തിരുന്നു.

വിജയ് കാന്തിനൊപ്പം ചൊക്കതങ്കം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലാലിന്റെ രണ്ടാമത്തെ വിളി വന്നത്.കിളിച്ചുണ്ടന്‍ മാമ്പഴത്തിലെക്കായിരുന്നു ആ വിളി. സംവിധായകനോട് ലാലിന് കൊടുത്ത വാക്കിനെക്കുറിച്ച് പറഞ്ഞ സൗന്ധര്യ തന്റെ സീനുകള്‍ വേഗം പൂര്‍ത്തിയാക്കി കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ നായികയാകാന്‍ എത്തുകയായിരുന്നു

shortlink

Post Your Comments


Back to top button