കുട്ടിക്കാലം മുതല്‍ക്കേ മഹാരാഷ്ട്രയിലായിരുന്നു ജീവിതം. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും വീട്ടിനുള്ളിലായിരുന്നു ഓണവും ആഘോഷവുമെല്ലാം. ഓണത്തെ കുറിച്ച് മധുരമൂറുന്ന ബാലാനുഭവങ്ങള്‍ ഒന്നുമില്ല. സൈജു കുറുപ്പ് പങ്കുവയ്ക്കുന്നു
”മഹരാഷ്ട്രയിലെ നാഗ്പൂര്‍ എന്ന ടൗണിലായിരുന്നു താമസം. അവിടെ കുറച്ച് മലയാളികള്‍ ഉണ്ട്. ഓണത്തിന് കൊച്ചു കൊച്ചു പരിപാടികളും മറ്റുമായി മലയാളി കൂട്ടായ്മ ഒത്തുചേരും എന്നല്ലാതെ കേരളത്തിലേതു പോലെ ആഘോഷങ്ങളൊന്നുമില്ലായിരുന്നു അവിടെ. 23 വയസ്സിന് ശേഷമാണ് നാട്ടില്‍ വരുന്നത്. അന്നാണ് ആദ്യമായി കേരളീയരുടെ ഓണാഘോഷം അടുത്തറിയുന്നതും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും.
സിനിമയിൽ സജീവമായെങ്കിലും സെറ്റില്‍ അധികം ഓണം ഉണ്ടിട്ടില്ല. ജയറാമേട്ടന്റെ നോവന്‍ എന്ന സിനിമയുടെ സെറ്റില്‍ ഓണം കൂടിയിട്ടുണ്ട്. അതായിരുന്നു ആദ്യത്തെയും അവസാനത്തെയും സെറ്റിലെ ഓണം. ഈ ഓണം ഞണ്ടുകളുടെ നാട്ടുകാര്‍ക്കൊപ്പമാണ്”.
ക്യാപ്റ്റന്‍, വിമാനം, പോക്കിരി സൈമണ്‍, തരംഗം, ഇന്‍വിസിബിള്‍ ആക്ടര്‍, മണ്ണാംകട്ടയും കരിയിലയും, കല വിപ്ലവം പ്രണയം തുടങ്ങി ഒരു പിടി ചിത്രങ്ങളുടെ സൈജു കുറുപ്പ്
Post Your Comments