
ബിഹാറിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാന്. താരം 25 ലക്ഷം രൂപ സംഭാവന ചെയ്തു.
കൊറിയര്‍ വഴി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം പണം കൈമാറിയത്. കൂടാതെ, ആരാധകരോടും ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കാന്‍ താരം അഭ്യര്‍ത്ഥിച്ചു.
21 ജില്ലകളെ ബാധിച്ച പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടവും നഷ്ടപ്പെട്ടു. കൂടാതെ പ്രളയത്തില്‍ 415 പേരാണ് മരിച്ചത്.
ഓഗസ്റ്റ് ആദ്യവാരത്തില്‍ അസമിലെയും ഗുജറാത്തിലെയും പ്രളയ ദുരിതാശ്വാസത്തിലിലേക്കും ആമിര്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
Post Your Comments