വേദനയോടെ ഒടുവില്‍ കങ്കണ വര്‍ഷങ്ങളായി തന്റെ മനസ്സിലൊതുക്കിയിരുന്ന ആ സത്യം വെളിപ്പെടുത്തി. പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ്.’ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിക്കുകയും ആളുകള്‍ അടക്കംപറയുകയും ചെയ്ത ആ രഹസ്യം കങ്കണ തുറന്നുപറഞ്ഞത്.
പതിനാറാം വയസ്സില്‍ അച്ഛന്റെ പ്രായമുള്ള ഒരാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു മുന്‍പും പല തവണ കങ്കണ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ അത് ബോളിവുഡ് താരം ആദിത്യ പാഞ്ചോലിയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കങ്കണ.
ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞുവെങ്കിലും അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി.ആ പെരുമാറ്റം തന്നെ ഞെട്ടിച്ചുവെന്നും കങ്കണ പറയുന്നു.കങ്കണ പിന്നീട് പരാതി നല്‍കിയെങ്കിലും പോലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്.
Post Your Comments