ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനും രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനും ശേഷം പിരിഞ്ഞ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒരിക്കല്‍ക്കൂടി ഒത്തുചേരുന്നു.പറഞ്ഞുവരുന്നത് ആന്‍ജലീനയെയും ബ്രാഡ്പിറ്റിനെയും കുറിച്ചാണ്.മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം 2014 ലാണ് ആഞ്ജലീനയും ബ്രാഡ് പിറ്റും വിവാഹിതരായത്.
പിന്നീട് കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ വിവാഹ ജീവിതം മുന്നോട്ട് നയിക്കാനാകില്ലെന്ന് കാണിച്ചു 2016ല്‍ ആഞ്ജലീന ജോളി വിവാഹമോചനത്തിനായി അപേക്ഷ സമര്‍പ്പിച്ചു.എന്നാല്‍ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാകില്ലെന്നും ഇങ്ങനെയൊരു ജീവിതമല്ല താന്‍ ആഗ്രഹിക്കുന്നതെന്നും അമേരിക്കയിലെ ബെവേളി ഹില്‍സിലെ ഒരു പൊതു സുഹൃത്തിന്റെ ഫ്ലാറ്റില്‍ വെച്ച് നടന്ന പുനസമാഗമത്തില്‍ ആഞ്ജലീന ബ്രാഡ് പിറ്റിനോട് പറഞ്ഞു. അകല്‍ച്ച മറന്ന് ഇരുവരും മതിവരുവോളം മനസ്സ് തുറന്നു സംസാരിച്ചു എന്നാണ് ഇവരുടെ അനൗദ്യോഗിക ജീവചരിത്രകാരനായ ഇയാന്‍ ഹാല്‍പെരിന്‍ അറിയിച്ചത്.
Post Your Comments