
മോഹന്‍ലാലിനൊപ്പം അഭിനയിച്ച പ്രതിനായകന്മാരുടെ ലിസ്റ്റ് എടുത്താല്‍ നിരവധി പേര് ഉണ്ടാകും എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ശക്തമായ പ്രതിനായക വേഷം അവതരിപ്പിച്ചു കൊണ്ട് അരങ്ങേറ്റം നടത്തിയ നടനാണ് റിയാസ് ഖാന്. വീണ്ടും അതിശക്തമായൊരു നെഗറ്റിവ് വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിയാസ്. ഇത്തവണ വില്ലനായിട്ടല്ല, വില്ലത്തിയായിട്ടാണ് റിയാസ് ഖാന്റെ പുത്തന്‍ മേക്കോവര്‍. ‘വിളയാട് ആരംഭം’ എന്ന തമിഴ് ചിത്രത്തിൽ സ്ത്രീ വേഷത്തിലാണ് റിയാസ് അഭിനയിക്കുന്നത്. ഫേസ്ബുക്കിലൂടെ റിയാസ് ഖാന് തന്നെയാണ് തന്റെ പുതിയ ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടത്.
Post Your Comments