
വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ മികച്ച ശാന്തി കൃഷ്ണയുടെ മടങ്ങി വരവ് ഗംഭീരമായെന്നാണ് പുതിയ ചിത്രത്തിന്‍റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.നവാഗതനായ അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഷീല ചാക്കോ എന്ന മധ്യവയസ്കയുടെ റോളില്‍ അഭിനയിച്ച് പ്രേക്ഷക പ്രീതി സമ്പാദിക്കുകയാണ് താരം.
ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായിക നടിയായിരുന്നു ശാന്തി കൃഷ്ണ. വേണുനാഗവള്ളി, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നിരവധി മുന്‍നിര നായകനടന്മാരുടെ നായികായി വേഷമിട്ട ശാന്തി കൃഷ്ണയുടെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയവയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയ ശാന്തി കൃഷ്ണ പുതുതലമുറയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കാണ് തന്‍റെ ഡേറ്റ് നല്‍കിയത്. നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ താരം നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്തുകൊണ്ടാണ് തന്‍റെ തുടര്‍വരവ് ഗംഭീരമാക്കിയത്.
Post Your Comments