സിനിമയില്‍ അഭിനയിക്കാനായി ഒരുപാട് പരിശ്രമിച്ച വ്യക്തിയാണ് സൂപ്പര്‍ താരം വിജയ് സേതുപതി. സിനിമയിലേക്ക് പ്രവേശിക്കാനുള്ള വിജയ് സേതുപതിയുടെ ആദ്യ ചവിട്ടുപടി ഡബ്ബിംഗ് ആയിരുന്നു. മുന്‍പൊക്കെ തമിഴ് നാട്ടിലെ ലോക്കല്‍ ചാനലുകളില്‍ മലയാള സിനിമകള്‍ ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിക്കാറുണ്ട്. അങ്ങനെ ഒരു അവസരത്തില്‍ വിജയ് സേതുപതി ഒരു മലയാള ചിത്രത്തിന്റെ തമിഴ് ഡബ്ബിംഗ് ചിത്രത്തിലേക്ക് തന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ വരവേല്‍പ്പ് എന്ന സിനിമയില്‍ മോഹന്‍ലാലിന് വേണ്ടിയായിരുന്നു വിജയ് സേതുപതി തമിഴില്‍ ശബ്ദം നല്‍കിയത്.
താന്‍ ആ സമയത്തൊക്കെ ഒരുപാട് മലയാള സിനിമകള്‍ കാണാറുണ്ടെന്ന് വിജയ് സേതുപതി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഭാഗ്യദേവത, കറുത്ത പക്ഷികൾ തുടങ്ങിയവയൊക്കെ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളാണെന്നും വിജയ് സേതുപതി പങ്കുവച്ചു.
Post Your Comments