അച്ഛന്റെ വക ഇങ്ങനൊരു പണി അഭിഷേക് ബച്ചൻ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല .മുൻകാല പ്രണയജോഡികളായ ഐശ്വര്യ റായിയുടെയും സൽമാൻ ഖാന്റെയും പിണക്കം ബി ടൗണിൽ പ്രസിദ്ധമാണ് .അതുകൊണ്ടു തന്നെ രണ്ടുപേരെയും ഒരുമിച്ച് സ്ക്രീനിൽ കാണുക എന്നത് ഒരു നടക്കാത്ത സ്വപ്നമാണ്. ഒരുപാടു സംവിധായകർ അതിനു കിണഞ്ഞു പരിശ്രമിച്ചു തോറ്റിട്ടുമുണ്ട്. അവസാനത്തെ ഉദാഹരണം സഞ്ജയ് ലീലാ ബൻസാലി ആയിരുന്നു.
തന്റെ പത്മാവതിയിൽ അഭിനയിക്കാൻ ദീപികയെ സമീപിക്കുന്നതിന് മുൻപ് ബൻസാലി ആദ്യം പോയത് ഐശ്വര്യയുടെ അടുത്തേക്കാണ്. എന്നാൽ സല്ലുവിനെയും ചിത്രത്തിലേക്കു ക്ഷണിക്കാനാണ് ബൻസാലിയുടെ ഉദ്ദേശമെന്ന് മനസിലാക്കിയ ആഷ് സല്ലു വില്ലൻ ആയാൽ മതി എന്ന നിലപാട് എടുത്തു.സൽമാനും ചിത്രത്തിൽ നിന്നും പിന്മാറി.ബൻസാലിക്ക് സാധിക്കാത്തതാണ് ഇപ്പോ ബിഗ് ബി സാധിച്ചെടുത്തത്.
2008 ൽ പുറത്തിറങ്ങിയ റെയിസിന്റെ മൂന്നാം ഭാഗത്തിൽ സല്ലുവിനൊപ്പം അഭിനയിക്കാൻ ബച്ചൻ മരുമകളോട് ആവശ്യപ്പെടുകയും ആഷ് പാതി സമ്മതം മൂളുകയും ചെയ്തിരിക്കുന്നു എന്നാണ് വാർത്തകൾ.ഇത് അഭിഷേകിന് ഇഷ്ടപ്പെടുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ച.ചിത്രത്തിൽ ബിഗ് ബിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അച്ഛനായ ബിഗ് ബി ഭാര്യയ്ക്കു കൊണ്ട് വന്ന ഈ അവസരം സ്വീകരിക്കാനും അവഗണിക്കാനും കഴിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ അഭിഷേക്.ഷാരൂഖ് ഖാനായി മാറ്റി വെച്ചിരുന്ന വേഷമാണ് സൽമാനെ തേടിയെത്തിയത്.
Post Your Comments