
യക്ഷി യുവേഴ്സ് ഫെയ്ത്ത്ഫുളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി അവന്തിക മോഹന്‍ വിവാഹിതയായി. പഞ്ചാബിക്കാരനായ ക്യാപ്റ്റന്‍ അനിലാണ് വരന്. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്രയിലൂടെ പരിചയത്തിലായ അനിലുമായി സൗഹൃദത്തിലായി. പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഓഗസ്റ്റ് 31നായിരുന്നു വിവാഹം.
2012 ല്‍ യക്ഷി എന്ന ചിത്രത്തില്‍ നാഗകന്യകയായി അഭിനയിച്ചുകൊണ്ട് എത്തിയ അവന്തിക മിസ്റ്റര്‍ ബീന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ക്രക്കോഡിലെ ലവ്സ്റ്റോറി, 8:20 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ആലമാരം (തമിഴ്) വുണ്ടിലേ മഞ്ചി കലം മുണ്ടു മുണ്ടുന (തെലുങ്ക്, പ്രീതിയല്ലി സഹജ (കന്നട) എന്നീ അന്യഭാഷാ ചിത്രങ്ങളിലും അവന്തിക അഭിനയിച്ചു. ഓഗസ്റ്റ് 31 നാണ് വിവാഹം. പഞ്ചാബിക്കാരനാണ് വരന്.
ഇപ്പോള്‍ ടെലിവിഷന്‍ സ്ക്രീനിലെ പ്രിയ താരമാണ് അവന്തിക. മഴവില്‍ മനോരമയിലെ ആത്മസഖി എന്ന സീരിയല്‍ നന്ദിനിയെയാണ് അവന്തിക അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ മാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന രാജാ റാണി എന്ന തെലുങ്ക് സീരിയലിലും അവന്തിക വേഷമിടുന്നു .
Post Your Comments