ഓണച്ചിത്രങ്ങളില്‍ ഏറ്റവും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. എന്നാല്‍ ഈ ചിത്രത്തിന് ഈ പേര് എങ്ങനെ ലഭിച്ചുവെന്നതിനെ ചൊല്ലിയാണ് പുതിയ വിവാദം. ക്യാന്സെറിൽ നിന്നും മോചനം നേടിയ അനുഭവം വിവരിച്ച് ചന്ദ്രമതി ടീച്ചര്‍ എഴുതിയ കഥയുടെ പേരാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഇങ്ങനെയൊരു പേര് സിനിമയ്ക്കായി സ്വീകരിച്ചപ്പോള്‍ ടൈറ്റില്‍ കാര്‍ഡില്‍ ചന്ദ്രമതി ടീച്ചറെ മറന്നെന്നാണ് ശിവകുമാര്‍ ആര്‍പി എന്ന വ്യക്തി ആരോപിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ തുടക്കത്തില്‍ ചന്ദ്രമതി ടീച്ചറുടെ പേര് മെന്‍ഷന്‍ ചെയ്തിട്ടുണ്ടെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയില്‍ സിനിമയെക്കുറിച്ചുള്ള അഭിപ്രായം താരങ്ങൾ പറയുന്നതിനിടെ അഹാനയുടെ വാക്കുകളാണ് കൂടുതല്‍ വിവാദം സൃഷ്ടിച്ചത്. ചിത്രത്തിന്റെ പേര് തന്നെ ഒരു വെറൈറ്റി അല്ലേ എന്നായിരുന്നു അഹാന പ്രേക്ഷകരുമായി പങ്കുവച്ചത്.
Post Your Comments