നീണ്ട പത്തൊൻപതു വർഷങ്ങൾക്കു ശേഷം,ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വരുകയാണ് ശാന്തി കൃഷ്ണ .വിവാഹത്തോടെ അഭിനയജീവിതത്തോടു വിട പറഞ്ഞ ശാന്തി, കഴിഞ്ഞ ജീവിതത്തെക്കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും പറയുന്നു.
സ്വസ്ഥമായ കുടുംബ ജീവിതം മതിയെന്നു തോന്നിയതു കൊണ്ടാണ് താൻ സിനിമയിൽ നിന്നും വിട്ടു നിന്നതെന്നും അപ്പോൾ അതാണ് ശരിയെന്നു കരുതിയെങ്കിലും ഇപ്പോൾ ആ തീരുമാനം വേണ്ടിയിരുന്നില്ലെന്നു തോന്നുന്നുവെന്നും അവർ പറഞ്ഞു.
തന്റെ പേരിലുള്ള ശാന്തി ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് പറയുന്ന നടി,ആ അശാന്തിക്ക് കാരണമായത് സ്വന്തം തീരുമാനങ്ങൾ തന്നെയായിരുന്നെന്നും സമ്മതിക്കുന്നു. എന്നാൽ അതെല്ലാം ജീവിതത്തിന്റെ ഭാഗമായി കാണാനാണ് ഇഷ്ടപ്പെടുന്നത് .രണ്ടു വിവാഹവും രണ്ടു വേർപിരിയലുകളും നൽകിയത് ചെറിയ ആഘാതങ്ങളല്ല. എന്നാൽ അവയൊക്കെ അതിജീവിക്കാനായത് ചില നല്ല സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടായതുകൊണ്ടാണെന്നും അവർ പറയുന്നു.
Post Your Comments