BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ആത്മഹത്യ ചെയ്യാന്‍ വേണ്ട തെറ്റൊന്നും അവര്‍ ചെയ്തിരുന്നില്ല; വിദ്യാബാലന്‍

 
 
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ വിദ്യാബാലന്‍ മലയാളികള്‍ക്ക് ഏറെ പരിചിതമായ ബോളിവുഡ് നടിയാണ്. സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിദ്യക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.
 
”ഒരു നടിയുടെ ജീവിതം എത്ര കണ്ട് പരിതാപകരമാണെന്ന യാഥാര്‍ത്ഥ്യം സില്‍ക്ക് സ്മിതയുടെ സിനിമ കണ്ടവര്‍ക്കേ മനസിലാകൂ. ഞാന്‍ സില്‍ക്ക് സ്മിതയുടെ ഫാനല്ല. എന്നാല്‍ തെന്നിന്ത്യക്കാരി എന്ന നിലയില്‍ അവരുടെ എല്ല സിനിമകളും കണ്ടിട്ടുണ്ട്. അവരുടെ അഭിനയം വളരെ വ്യത്യസ്തമാണ്. അതു തന്നെയാണ് അവരുടെ വിജയവും. ചതിയും വഞ്ചനയും നിറഞ്ഞ ലോകത്ത് അവര്‍ ഒടുവില്‍ പരാജയപ്പെട്ടു. ആത്മഹത്യയില്‍ അഭയം തേടി. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍വേണ്ട തെറ്റൊന്നും അവര്‍ ചെയ്തിട്ടില്ല.
 
ആത്മഹത്യ ചെയ്യുന്ന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. അവര്‍ തന്റെ മുന്നിലുള്ള ഇരുണ്ട ലോകത്തെ എങ്ങനെ നേരിട്ടു എന്നെല്ലാം ഞാന്‍ ആലോചിച്ചു പോയി. അന്ന് ഞാന്‍ മാനസികമായി ആകെ തകര്‍ന്നു പോയി, പനിയും ശ്വാസംമുട്ടലും മൂലം എട്ടു ദിവസം ആശുപത്രിയില്‍ കഴിഞ്ഞു” വിദ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button