ഗൗരി ഖാൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ എല്ലാവരുടെയും സംസാരവിഷയം.ഇയ്യിടെ ഗൗരി ഖാന് ഒരുക്കിയ ഒരു പാര്‍ട്ടിക്കിടയില്‍ ഷാരൂഖ് മകള്‍ സുഹാനയെ അവതരിപ്പിച്ചത് ബോളിവുഡിന്റെ താരപ്പകിട്ടിലേയ്ക്കുള്ള താരപുത്രിയുടെ ലോഞ്ചിങ്ങായിട്ടാണ് കരുതപ്പെട്ടത്.
അതിനു തുടർച്ചയെന്നോണമാണ് ഇപ്പോൾ ഗൗരി ഖാൻ മകന്റെ സ്വകാര്യചിത്രമിട്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മകന്റെ അനുവാദമില്ലാതെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നും അവൻ വഴക്കു പറയില്ലെന്ന് കരുതുന്നുവെന്നും ചിത്രത്തിനൊപ്പം കുറിച്ചിരുന്നു. കാലിഫോർണിയയിൽ പഠിക്കുന്ന ആര്യനും അച്ഛന്റെ വഴിയേ എത്തുമോ എന്ന് കാത്തിരുന്നു തന്നെ അറിയണം.
Post Your Comments