
സന്തോഷ് പണ്ഡിറ്റ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത് അട്ടപ്പാടി നിവാസികള്‍ക്കൊപ്പമാണ്. അട്ടപ്പാടിയില്‍ സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്കൊപ്പം കൈകോര്‍ത്തു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടി നിവാസികള്‍ക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നത്. വേതന വര്‍ധനവിനായി സമരം ചെയ്ത നഴ്‌സുമാരുടെ സമരപ്പന്തലലിലും സന്തോഷ് പണ്ഡിറ്റിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ പാവങ്ങള്‍ക്കായി ചെയ്യാന്‍ ശ്രമിക്കുമെന്നും മറ്റുളവര്‍ക്ക് പ്രചോദനം നല്‍കാനാണ് താന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുന്നതെന്നും പണ്ഡിറ്റ് വ്യക്തമാക്കി. ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ പ്രതികരണം.
Post Your Comments