BollywoodCinemaGeneralLatest NewsNEWSWOODs

ഹേമ മാലിനിയുടെ ചെന്നൈ സന്ദർശനത്തിനു പിന്നില്‍…!

 

ബോളിവുഡിലെ ‘ഡ്രീം ഗേൾ’ ചെന്നൈ നഗരം ഒരു വർഷത്തിൽ രണ്ട് തവണ സന്ദർശിക്കുന്നു. കസ്തൂരി രംഗൻ റോഡിലെ വസതിയിൽ തങ്ങുന്നു.അധികമാർക്കും അറിയില്ല ഒരേ സമയം ഒരു രാഷ്ട്രീയ പ്രവർത്തകയും നടിയും നർത്തകിയുമായ ഹേമ മാലിനിയുടെ ഈ ചെന്നൈ സന്ദർശനത്തെക്കുറിച്ച്‌

ചെന്നൈയിലെ തന്റെ ബാല്യകാലത്തെ കുറിച്ച് ഇന്നുമോർക്കുന്നു ഹേമമാലിനി.അധികമാരും കൂട്ടുകാരില്ലാതിരുന്ന ആ കാലത്ത് അമ്മയോടൊപ്പം കടൽത്തീരത്തേക്കുള്ള യാത്ര മറക്കാനാവില്ല.നൃത്തവും തിരക്കുകളുമായി മുംബൈ നഗരത്തിലേക്കു മാറേണ്ടിവന്നതിനാൽ ചെന്നൈ നഗരത്തിൽ അധികമൊന്നും ജീവിതം ആഘോഷിക്കാൻ പറ്റിയില്ല.എന്നാൽ മാതൃഭാഷയും വേരുകളും മറക്കാനാവില്ല എന്നതിനാൽ മക്കളെയും തമിഴ് പഠിപ്പിച്ചിരുന്നു. തന്നെപോലെ തന്നെ മകൾ ഇഷയും നന്നായി തമിഴ് സംസാരിക്കുമെന്ന് പറയുന്നു ഈ അമ്മ.

ഭരതനാട്യം പോലെയുള്ള നൃത്തരൂപങ്ങൾ മാത്രം കണ്ടു ശീലിച്ച ചെന്നൈ നിവാസികൾക്കായി ജോർജിയൻ ഡാൻസ് ബാലെയും മറ്റനവധി വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങളും കൂട്ടിയിണക്കികൊണ്ടുള്ള ഒരു നൃത്തസന്ധ്യ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ഈ സ്വപ്നസുന്ദരി. സിനെർജി 2017 എന്ന് പേരിട്ടിരിക്കുന്ന ഈ നൃത്തസന്ധ്യ സെപ്തംബര് 17 നാണ്‌ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button