നായികാ പ്രധാന്യമുള്ള ചിത്രങ്ങള്‍ മലയാളത്തിലും തമിഴിലുമെല്ലാം ധാരാളമുണ്ട്. എന്നാല്‍ സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തിയാല്‍ അതിനെ സ്ത്രീപക്ഷ ചിത്രമായി തരംതിരിച്ചു മാറ്റി നിര്‍ത്തുന്ന പ്രവണതയാണുള്ളതെന്ന് യുവനടി ആത്മിക.നയന്‍താരയെ പോലുള്ള നായികമാരുടെ പേരില്‍ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അതിനെ സ്ത്രീപക്ഷ ചിത്രങ്ങള്‍ എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നും ആത്മിക പറയുന്നു.
ചെന്നൈക്കാരിയായ ആത്മിക മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. മീസൈ മുരുക്ക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ ആത്മിക ഇപ്പോള്‍ നരഗാസൂരന്‍ എന്ന രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, ശ്രിയ ശരണ്‍, സുദീപ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വളരെ പ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് ആത്മിക എത്തുന്നത്.
Post Your Comments