ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സഞ്ജയ് ദത്ത് മഹാരാജയാകുന്നു. ഭൂമിക്ക് ശേഷം സഞ്ജയ് ദത്ത് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ദി ഗുഡ് മഹാരാജ’. ബ്രിട്ടീഷ് ഭരണകാലത്ത് നവാന്‍നഗറിന്റെ ഭരണാധികാരിയായിരുന്ന മഹാരാജ ജാം സാഹിബ് ദിഗ്ജയ്സിന്‍ഹജി രഞ്ജിത് സിന്‍ഹജിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഓമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ട്വിറ്ററിലൂടെ സംവിധായകന്‍ ഓമംഗ് കുമാര്‍ തന്നെയാണ് ചിത്രം പങ്കുവച്ചതും. ഒരുപാട് പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് മഹാരാജാവിന്റെ ചിത്രം രൂപകല്‍പന ചെയ്തത്. യഥാര്‍ത്ഥ രാജാവുമായി ചിത്രത്തിന് സാമ്യം വേണമായിരുന്നതിനാല്‍ ചരിത്രങ്ങള്‍ ഒരുപാട് പരിശോധിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു.
Post Your Comments