മലയാള സിനിമയില്‍ ഡാന്സുമൂലം ഏറെ കളിയാക്കല്‍ കേള്‍ക്കേണ്ടി വന്ന താരമാണ് മമ്മൂട്ടി. ഡാന്‍സ് മൂപ്പര്ക്കൊരു വീക്ക്നെസ് ആണെന്നാണ് സംവിധായകന് ഫാസില്‍ പറയുന്നത്. മമ്മൂട്ടിയെക്കാള്‍ ഡാന്‍സിന്റെ പേരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്ശനത്തിനിരയാകുന്ന താരമാണ് ഫഹദ് ഫാസില്‍. . ഫഹദ് ഇങ്ങനെ ചുവടുവയ്ക്കരുതേ എന്ന അപേക്ഷിക്കുന്ന വീഡിയോ വരെ യൂട്യൂബില്‍ ഇറങ്ങിയിട്ടുണ്ട്.
സകലരും കണക്കിന് കളിയാക്കുകയും പരിഹസിക്കുകയും ചെയ്തതാണ് റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലെ തേച്ചില്ലേ പെണ്ണേ എന്ന ഗാനരംഗത്തിലെ ഫഹദിന്റെ ഡാന്‍സ്. എന്നാല്‍ ആ ഡാന്‍സിന് എ ഗ്രേഡ് തന്നെ കൊടുത്തിരിക്കുകയാണ് ഫാസില്‍. ”ഫഹദിന് അവന്റേതായ കുറെ രീതികളുണ്ട്. അടുത്തകാലത്തിറങ്ങിയ റോള്‍ മോഡല്‍സില്‍ അവനൊരു ഡാന്‍സ് ചെയ്തു. ഇപ്പോള്‍ എല്ലാ നായകന്മാരും ചെയ്യുന്നതാണ്. സിനിമയില്‍ ഡാന്‍സ് ചെയ്യണമെന്ന് അവനും ഒരുപാടുകാലമായി ആഗ്രഹിച്ചിരുന്നു. പക്ഷേ അവന്റെ ഡാന്‍സ് ഉമ്മയ്ക്കും അനിയനും ഇഷ്ടപ്പെട്ടില്ല. ഓണ്‍ലൈനില്‍ അതിനേക്കുറിച്ച് മോശമായിട്ടാണ് കമന്റ്സ് വന്നിരിക്കുന്നതെന്നാണ് ഫര്ഹാന് പറയുന്നത്. എന്നാലും ഞാനാ പാട്ട് കണ്ടു. തേച്ചില്ലേ പെണ്ണേ എന്ന് പാടി ആടുകയാണ് അവന്. പാട്ട് തീര്‍ന്നയുടന്‍ ഞാന്‍ നസ്രിയയ്ക്ക് മെസേജ് അയച്ചു. ‘വാച്ച് ഷാനൂസ് പെര്‍ഫോമന്‍സ് ഇന്‍ യൂട്യൂബ്. ഉഗ്രന്‍’. ഉടന്‍ ഫഹദ് എന്നെ വിളിച്ചു. ‘ബാപ്പ എന്താണ് ഈ പറയുന്നത്. നെറ്റില്‍ കേറി നോക്ക്. എല്ലാം നെഗറ്റീവ് കമന്റ്സല്ലേ’. ഫഹദ് പറഞ്ഞു, ”പറയുന്നവര്‍ എന്തേലും പറയട്ടെ,നീയത് ഗംഭീരമായി ചെയ്തിട്ടുണ്ട്.” പിന്നീട് പലരും അവനെ ഈ ഡാന്‍സിന്റെ പേരില്‍ അഭിനന്ദിച്ചു. അവനെ ഏറ്റവുമധികം അഭിനന്ദിച്ചത് മമ്മൂട്ടിയാണെന്നും ഒരു അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു
Post Your Comments