CinemaGeneralLatest NewsMovie GossipsNEWSTollywoodWOODs

നിശ്ചയത്തിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറി? ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുവനടന്‍

 

ഗോസിപ്പു കോളങ്ങളിലേ ചൂടുള്ള വാര്‍ത്തയാണ് താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ. ഇപ്പോള്‍ ചര്‍ച്ച തെലുങ്ക് യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹമാണ്. ഹൈദരാബാദിലെ തേജ്വസിനി എന്ന പെണ്‍കുട്ടിയുമായി നിഖിലിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു എന്നും, നിശ്ചയത്തിന് ശേഷം ജാതക ദോഷത്തിന്റെ പേര് പറഞ്ഞ് നടന്‍ പിന്മാറി എന്നുമൊക്കെ വാര്‍ത്തകള്‍ പരക്കുന്നു. എന്നാല്‍ ഈ വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നിഖില്‍.

” തന്റെ വിവാഹം നിശ്ചയിച്ചിരുന്നില്ല. വീട്ടുകാര്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. ആ വിവാഹം നടത്താന്‍ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ചില ചടങ്ങുകള്‍ നടത്തി. അതിന്റെ ഭാഗമായി ജാതകം നോക്കിയപ്പോള്‍ ചേര്‍ച്ചയില്ല എന്ന് കണ്ടു ഉപേക്ഷിച്ചു. അല്ലാതെ നിശ്ചയം കഴിഞ്ഞിട്ടില്ല”- നിഖില്‍ പറഞ്ഞു
ഇത് വളരെ പരിതാപകരമായ സംഭവമാണ്. ഞങ്ങള്‍ ഒന്നും അന്തിമമായി തീരുമാനിച്ചിരുന്നില്ല. എന്നിട്ടും ഒരു പെണ്‍കുട്ടിയുടെ പേര് അനാവശ്യമായി പരസ്യമായി വലിച്ചിഴച്ച് അപമാനിക്കുന്നത് മോശം പ്രവണതയാണെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു.

കിറുക്ക് പാര്‍ട്ടി എന്ന കന്നട ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലാണ് നിലവില്‍ നിഖില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button