ഡോക്ടറാണ് റോണി ഡേവിഡ്. വെള്ളിത്തിരയിൽ കണ്ടുപരിചയിച്ചവർക്ക് ചാക്കോ സാറാണ് ഡോ. റോണി.യുവാക്കൾക്കിടയിൽ വൻ ഹിറ്റായ ആനന്ദത്തിലെ ചാക്കോ സാറാണ് ഡോ. റോണിയുടെ കരിയറിലെ ഹൈലൈറ്റ് കഥാപാത്രം. മലയാളത്തിൽ ഇതുവരെ വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ഈ വ്യത്യസ്തത വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ റോണിക്ക് കഴിഞ്ഞു.
“ആനന്ദമാണ് ജീവിതത്തില്‍ വലിയൊരു ബ്രേക്ക് തന്നത്. ചാക്കോ സാറിന്റെ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഗണേഷ് രാജാണ് അതിന് കാരണക്കാരന്‍. ആനന്ദം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒരുപാട് കോളുകളും മെസേജുകളും ലഭിച്ചു. ഗണേഷ് ഷോര്‍ട്ട് ഫിലിം എടുക്കുന്ന കാലത്ത് തന്നെ എനിക്ക് വാക്കു തന്നിരുന്നു. ചേട്ടാ ഞാന്‍ സിനിമ എടുക്കുമ്പോള്‍ ഒരു വേഷം തരും. ഗണേഷ് വാക്ക് പാലിച്ചു. കുറെ യുവതാരങ്ങള്‍ക്ക് ഗണേഷ് ആനന്ദത്തിലൂടെ ബ്രേക്ക് കൊടുത്തു. വളരെ നന്‍മയുള്ള വ്യക്തിയാണ് ഗണേഷ്”, റോണി പറയുന്നു.
ഡോക്ടര്‍ പണിയും അഭിനയവും കൂടി ഒരുമിച്ച് കൊണ്ടുപോകുന്നത് ഒട്ടും എളുപ്പമല്ലെന്ന് പറയുന്നു റോണി. തൃശ്ശിവപേരൂര്‍ ക്ലിപ്തം, ആനന്ദം, ഗ്രേറ്റ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം പുതിയ സംവിധയകരുടേതാണ്.അവർ വിശ്വസിച്ചു കഥാപാത്രങ്ങളെ തന്നെ ഏല്പിച്ചു എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് പറയുന്നു റോണി. ശിവറാം മണി സംവിധാനം ചെയ്യുന്ന മാച്ച് ബോക്‌സ്, പ്രവീണ്‍ നാരായണന്‍ ഒരുക്കുന്ന അംഗരാജ്യത്തെ ജിന്നന്‍മാര്‍ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.
Post Your Comments