കല്പ്പനയുടെ മരണത്തില്‍ ഏറെ ദുഖിതനാണ് മനോജ് കെ ജയന്. തന്നെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തിയ ചില വ്യക്തികളില്‍ ഒരാളായിട്ടാണ് താരം കല്‍പ്പനയെ കണ്ടിരുന്നത്. മുന്‍ ഭാര്യാ സഹോദരി എന്നതിനേക്കാള്‍ മനോജ് കെ ജയന് സ്വന്തം ചേച്ചി തന്നെയായിരുന്നു കല്‍പ്പന. കല്പ്പനയുടെ മരണ ദിവസം മകള്‍ നേരിട്ട മാനസികാവസ്ഥയെക്കുറിച്ച് ഒരു അമ്ഭിമുഖത്തില് മനോജ് പറയുന്നു. കല്‍പ്പന മരിച്ച ദിവസം മകള്‍ ശ്രീമയി ഇതൊന്നും അറിയാതെ സ്കൂളില്‍ പോയിരിക്കുകയാണ്. കല്‍പ്പന മരിച്ച വിവരം അറിഞ്ഞ സ്കൂള്‍ അധികൃതരാണ് കുട്ടിയെ വീട്ടിലേക്ക് വിടട്ടെ എന്ന് ചോദിച്ചത്. തന്റെ ഭാര്യ ആശയെ വിളിച്ചാണ് ശ്രീമയിയെ വീട്ടിലേക്ക് വിടട്ടേ എന്ന് ടീച്ചര്‍ ചോദിച്ചതെന്നും മനോജ് കെ ജയന് പറയുന്നു. ആശയും ശ്രീമയിയും തമ്മില്‍ നല്ല സ്നേഹമാണ്. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണു മനോജ് കെ ജയന് ഇതു പറഞ്ഞത്. ശ്രീമയിയും മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ശ്രീമയി എന്ന ചിഞ്ചിക്ക് ഉര്‍വശിയുടെ സ്വഭാവമാണെന്നും മനോജ് കെ ജയന് പറയുന്നു.
‘ആരുമായും വലിയ കമ്പിനിക്കൊന്നും പോകില്ല. കല്പന മരിച്ച ദിവസം ഇതൊന്നുമറിയാതെ ചിഞ്ചി സ്കൂളിലേക്ക് പോയിരുന്നു. ‘മോളെ വീട്ടിലേക്ക് വിടട്ടേ’ എന്നുചോദിച്ച് ടീച്ചര്‍ ആശയെയാണ് വിളിച്ചത്. കല്പനയുടെ മൃതദേഹം ഹൈദരാബാദില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ ‘പബ്ലിക്കിനു മുന്നില്‍ കരയാന്‍ ഇഷ്ടമില്ല, ഒരു റൂമില്‍ വച്ച് അമ്മയെ കാണണം’ എന്നവള്‍ ആശയോടു പറഞ്ഞു. ആശയും ചിഞ്ചിയും മാത്രമേ ആ മുറിയില്‍ കയറിയുള്ളൂ. അപ്പോഴാണ് ചിഞ്ചി കരഞ്ഞത്.
ഇവിടെ പ്ലസ്ടുവിന്റെ സര്‍ട്ടിഫിക്കറ്റില്‍ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാല്‍ ചിഞ്ചി ആശയോടു വിളിച്ചു ചോദിച്ചു, ‘എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.’ ‘എനിക്ക് മൂന്നു പെണ്മക്കളാണ്’ എന്നുപറഞ്ഞ് ആശ കരഞ്ഞു. ആശയുടെ ആദ്യ വിവാഹത്തിലെ മോള് യുകെയിലാണ്. അവിടെ പത്താംക്ലാസിലാണ് ശ്രീയ. അവളെക്കുറിച്ചു മാത്രമേ ആശയ്ക്ക് സങ്കടമുള്ളൂ. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ആശ അങ്ങോട്ടുപോയി മോളെ കാണും.” മനോജ് കെ. ജയന് പറയുന്നു.
Post Your Comments