തന്റെ രാഷ്ട്രീയ ചിത്രമായ സമീറിന് 2002 ലെ ബെസ്റ്റ് ബേക്കറി സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അതൊരു ഫിക്ഷൻ ചിത്രമാണെന്നും സംവിധായകൻ ദക്ഷിൺ ഛാരാ.ചിത്രത്തിന്റെ ടീസറിൽ ഒരു ബേക്കറിയിൽ നടക്കുന്നതായി കാണിച്ച ചില രംഗങ്ങളാണ് ചിത്രത്തിന്റെ കഥ ബെസ്റ്റ് ബേക്കറി കേസുമായി ബന്ധപ്പെതാണെന്ന സംശയം ഉയർത്തിയത്.
2002 മാർച്ച് പതിനൊന്നിന് ഗുജറാത്തിലെ വഡോദരയിൽ ബെസ്റ്റ് ബേക്കറിയിൽ പതിനാറു പേരെ ജീവനോടെ ചുട്ടെരിച്ചിരുന്നു. കഥയിലെ ചില സന്ദർഭങ്ങളിൽ കൂടുതൽ നേരം ഒരു ബേക്കറി ചിത്രീകരിക്കപ്പെടുന്നുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് ചിത്രത്തിന് സംഭവവുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സീഷാൻ അയൂബ് ,അഞ്ജലി പാട്ടീൽ,സുബ്രത് ദത്ത ,സീമ വിശ്വാസ് ,ചിന്മയ് മണ്ഡലേക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ
Post Your Comments