ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽക്കു തന്നെ തമിഴ് സിനിമാ ലോകത്തിനു ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച വിജയ പ്രൊഡക്ഷൻ ഹൗസ് ഇനി വിക്രമിനൊപ്പം. എംജിആറിന്റെ ‘എങ്ക വീട്ടു പുള്ളൈ’, ശിവാജി ഗണേശന്റെ ‘വാണി റാണി’,രജനി കാന്തിന്റെ ‘ഉഴൈപ്പാളി’, അജിത്തിന്റെ ‘വീരം’ , വിജയ്‌യുടെ ‘ഭൈരവ’ തുടങ്ങി അനവധി നല്ല ചിത്രങ്ങൾ വിജയ് പ്രൊഡക്ഷൻ ഹൗസിനു സ്വന്തമാണ്.
സംവിധായകൻ കെ വി ആനന്ദിന്റെ കഥയിൽ മതിപ്പു തോന്നിയ നടനും സംവിധായകനുമായ ചിയാൻ വിക്രം ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതായി വൃത്തങ്ങൾ പറയുന്നു. വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന സ്കെച്ചിലും ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവ നക്ഷത്രങ്ങളിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന വിക്രം ഈ ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 2003 ഇൽ പുറത്തിറങ്ങിയ, ഹരി സംവിധാനം ചെയ്ത സാമിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കും.ഈ മൂന്നു ചിത്രങ്ങളും പൂർത്തിയാക്കിയതിനു ശേഷമാവും ആനന്ദ് – വിജയ് പ്രൊഡക്ഷൻ ചിത്രത്തിൽ അഭിനയിക്കുക.
Post Your Comments