ബോളിവുഡിൽ ഇത് സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണ്.ഫോബ്‌സ് പുറത്തുവിട്ട താരങ്ങളുടെ പ്രതിഫല പട്ടികയില്‍ പല പുരുഷ കേസരികളെയും പിന്തള്ളിയിരിക്കുകയാണ് ഒരു സുന്ദരി. ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിച്ച ദീപിക പദുക്കോണാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ ബിഗ് ബി അമിതാഭ് ബച്ചനെയും കാമുകന്‍ രണ്‍വീര്‍ സിങ്ങിനെയും മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിനെയുമെല്ലാം പുറകിലാക്കിയത്.
ഫോബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്തു നിൽക്കുന്ന ദീപിക കഴിഞ്ഞ വര്‍ഷം പ്രതിഫലം പറ്റിയിരിക്കുന്നത് എഴുപത് കോടി രൂപയാണ് (11 ദശലക്ഷം ഡോളര്‍). ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ട്രിപ്പിള്‍ എക്‌സ് റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജില്‍ നിന്നും മറ്റ് പരസ്യങ്ങളില്‍ നിന്നുമാണ് ദീപിക ഈ വരുമാനം ഉണ്ടാക്കിയത് .
ദീപികയെപ്പോലെ ഹോളിവുഡിൽ മുഖം കാണിച്ച പ്രിയങ്ക ചോപ്രയ്ക്ക് ഏഴാം സ്ഥാനമാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയെന്ന നേട്ടം സ്വന്തമാക്കിയെങ്കിലും ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടിയായ എമ്മ സ്‌റ്റോണിന്റെ അടുത്തെത്തില്ല ദീപിക. 26 ദശലക്ഷം ഡോളറാണ് എമ്മയുടെ വരുമാനം. ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് കിങ് ഖാന്‍ ഷാരൂഖാണ്. 243 കോടി രൂപയാണ് (38 ദശലക്ഷം ഡോളര്‍) ഷാരൂഖ് ഖാന്റെ വരുമാനം. കാമുകന്‍ രണ്‍വീര്‍ സിങ് ദീപികയ്ക്ക് പിറകില്‍ പ്രിയങ്ക ചോപ്രയുമായി ഏഴാം സ്ഥാനം പങ്കിടുകയാണ്. 64 കോടി രൂപയാണ് ലഭിച്ച പ്രതിഫലം. 57 കോടി പ്രതിഫലം പറ്റിയ അമിതാഭ് ബച്ചന്‍ ഒന്‍പതും 54 കോടി പ്രതിഫലം സ്വന്തമാക്കിയ ദീപികയുടെ മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂര്‍ പത്താമതുമാണ്.
Post Your Comments