പ്രശസ്ത സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയുടെ 38 ആം ജന്മദിനമാണിന്ന്. 1997 ൽ അരവിന്ദൻ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച യുവൻ സംഗീത സംവിധാന ലോകത്തേയ്ക്ക് വന്നിട്ട് 20 വർഷം തികയുന്നു.നൂറിലധികം ചിത്രങ്ങളിലായി അദ്ദേഹം ഒരുപാടു സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകി. ഹിന്ദുസ്ഥാനി ,വെസ്റ്റേൺ , കർണ്ണാട്ടിക് തുടങ്ങി എല്ലാ വിഭാഗത്തിൽ പ്പെട്ട സംഗീതവും അദ്ദേഹം കൈകാര്യം ചെയ്യുന്നു.
തീം മ്യൂസിക് എന്ന ആശയം യുവന്റേത് ആയിരുന്നു.സംഗീത സംവിധായകൻ എന്നതിലുപരി നല്ലൊരു ഗായകൻ കൂടിയാണ് യുവൻ.റാമിന്റെ പേരൻപ്,അഥർവയുടെ സെമ്മ ബോധ ആഗാതാ ,വിശാലിന്റെ ഇരുമ്പ് തിരൈ ,സണ്ടക്കോഴി 2, ജയ് യുടെ ബലൂൺ തുടങ്ങിയവയാണ് യുവൻ ഇപ്പോൾ സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
Post Your Comments