
ഒരു പ്രണയചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.മലയാള സിനിമയില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ചിത്രങ്ങളെയും പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു. ഇതാ വീണ്ടും ഒരു പ്രണയ ചിത്രം ഒരുങ്ങുകയാണ്. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ് ഈ ചിത്രം.
പ്രേമസൂത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിന്റെ സംവിധായകന് ജിജു അശോകനാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി .ബി രഘുനാഥന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അശോകന് ചരുവിലിന്റെ ചെറു കഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന് തന്നെയാണ്. തൃശൂര്‍,ഗുരുവായൂര്‍, പാലക്കാട്,കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ചെമ്പൻ വിനോദ് ധര്മജന്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്, ശ്രീജിത്ത് രവി,വിജിലേഷ്, മുസ്തഫ,സുമേഷ്, വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതന്‍,ലിജോമോള്‍ അനുമോള്‍,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
Post Your Comments