തമിഴകത്തിന്റെ പുതിയ സൂപ്പര്‍ ഹീറോയാണ് വിജയ് സേതുപതി. സിനിമയില്‍ എത്തിയതിനെ കുറിച്ചും ഹീറോ ആയതിനെ കുറിച്ചും വിജയ് സേതുപതി മനസ് തുറക്കുന്നു
” 24 വയസ് ആയപ്പോഴാണ് സിനിമയില്‍ അഭിനയിക്കണമെന്ന മോഹം വരുന്നത്. അപ്പയുടെ ബിസിനസ് നഷ്ടത്തിലായി എല്ലാം അവസാനിപ്പിയ്ക്കുമ്പോള്‍ പത്ത് ലക്ഷം രൂപ കടം ഉണ്ടായിരുന്നു. കടം വീട്ടാനും നല്ലൊരു ബിസിനസ് തുടങ്ങാനും പണം ആവശ്യമായിരുന്നു. നേരായ വഴിയില്‍ പെട്ടെന്ന് പണം സമ്പാദിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിയ്ക്കാന്‍ തീരുമാനിച്ചത്.
ചേട്ടന്റെയോ കൂട്ടുകാരന്റെയോ റോളുകള്‍ ആണ് പ്രതീക്ഷിച്ചത്. ഹീറോ ആകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഒറ്റയ്ക്ക് പഠിച്ച പാഠങ്ങള്‍ ആണ് എന്നെ ഇവിടം വരെ എത്തിച്ചത്. ആത്മാര്‍ഥമായ പരിശ്രമമുണ്ടെങ്കില്‍ ആഗ്രഹിയ്ക്കുന്ന സ്ഥാനത്ത് എത്തുക തന്നെ ചെയ്യും . എന്റെ ജീവിതമാണ് അതിനുള്ള തെളിവ്. ” വിജയ് സേതുപതി പറയുന്നു.
Post Your Comments