യുവനടി നല്കിയ പരാതിയെ തുടര്‍ന്നു സംവിധായകനും ലാലിന്റെ മകനുമായ ജീന്‍ പോള്‍ ലാലിനെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തിരുന്നു. ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ‘ഹണി ബീ 2’ എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് കേസ്.തനിക്ക് പരാതിയില്ലെന്ന് കോടതിയില്‍ നടി സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ജീന്‍ പോളിനെതിരെയുള്ള കേസ് റദ്ദാക്കിയത്.
Post Your Comments