
ഒടിയനിലെ മോഹന്‍ലാലിന്റെ ആദ്യ ഗെറ്റപ്പിന് പിന്നാലെ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ രണ്ടാം ലുക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. മുടി നീട്ടി വളര്‍ത്തി കാവി വേഷത്തില്‍ എത്തുന്ന ലാലിന്‍റെ വേറിട്ട ലുക്ക് സിനിമാ പ്രേമികളെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടത്തെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. സന്യാസി വേഷത്തിലിരിക്കുന്ന മോഹന്‍ലാലിന്റെ ലുക്ക് ആരാധകര്‍ക്ക് ആവേശമാകുകയാണ്. മലയാളത്തിലെ ഒരു നടനും ഇന്നേവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഒടിയനിലേതെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കുന്ന ചിത്രമാണിപ്പോള്‍ ഡെല്‍ഹി ടൈംസ് പുറത്തുവിട്ടിരിക്കുന്നത്.
Post Your Comments