CinemaKollywoodNEWS

500 രൂപയ്ക്ക് ‘വിവേകം’ ടിക്കറ്റ്; തമിഴ്നാട് സര്‍ക്കാരിനും തിയേറ്ററുകള്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

അജിത്തിന്‍റെ വിവേകം എന്ന ചിത്രത്തിന് അധിക ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കിയെതിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് കൊണ്ട് ജി.ദേവരാജന്‍ എന്ന വ്യക്തി കോടതിയെ സമീപിച്ചിരുന്നു ഇതിന്റെ പാശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനും തമിഴ്‌നാട്ടിലെ 28 സിനിമാ തീയേറ്ററുകള്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. വിവേകം സിനിമയ്ക്ക് മാത്രമല്ല മറ്റു സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കും അധിക തുക ഈടാക്കുന്നുണ്ടെന്ന് ജി. ദേവരാജന്‍ ആരോപിച്ചു. ജസ്റ്റിസ് എം.ദുരൈസാമിയാണ് സര്‍ക്കാരിനും തീയേറ്ററുകാര്‍ക്കും നോട്ടീസ് നല്‍കിയത്. നൂറിന്റെയും നൂറ്റന്‍പതിന്റെയും ടിക്കറ്റുകളാണ് പല തിയേറ്ററുകാരും 500 രൂപയ്ക്ക് നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button