ഷാഫി- ദിലീപ്- ബെന്നി പി നായരമ്പലം ടീമിന്റെ 2010-ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘മേരിക്കുണ്ടൊരു കുഞ്ഞാട്’. ബിജു മേനോന് കരിയര്‍ ബ്രേക്ക് നല്കിയ ചിത്രം ആ വര്‍ഷത്തെ ക്രിസ്മസ് ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നെഗറ്റിവ് വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന ബിജുമേനോന് നന്നായി ഹ്യൂമര്‍ ചെയ്യാനുള്ള സ്പേസ് ചിത്രത്തിലുണ്ടായിരുന്നു. വളരെ മനോഹരമായി തന്നെ ബിജുമേനോന് അത് അഭിനയിച്ചു ഫലിപ്പിച്ചു.
ദിലീപ് അവതരിപ്പിച്ച സോളമന്റെ ചേട്ടനായി എത്തുന്ന ജോസ് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന് അവതരിപ്പിച്ചത്. തീറ്റപ്രിയനയായ ജോസെന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് സുരേഷ് ഗോപിയെയാണ്. ജോസിന് ആദ്യമേ വില്ലന്‍ പരിവേഷം ചിത്രം നല്‍കുന്നുണ്ടെങ്കിലും ഒടുവില്‍ അയാള്‍ നായകനൊപ്പം നില്‍ക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. വില്ലനില്‍ നിന്നുള്ള ജോസിന്റെ പോസിറ്റീവ് സമീപനം പ്രേക്ഷകര്‍ക്ക് സസ്പന്‍സ് ഉണ്ടാക്കുന്നതാണ്, എന്നാല്‍ സുരേഷ് ഗോപി അഭിനയിച്ചാല്‍ അദ്ദേഹം എന്തായാലും വില്ലനായിരിക്കില്ലെന്നും ഒടുവില്‍ നായകനൊപ്പം തന്നെ നില്ക്കുന്ന കഥാപാത്രമാകുമെന്നും പ്രേക്ഷകര്‍ക്ക് ഒരു മുന്‍വിധി തോന്നും. അപ്പോള്‍ അത്തരമൊരു സസ്പന്‍സ് പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്ക് ഔട്ടാകില്ല. അതിനാലാണ് സുരേഷ് ഗോപിയെ മാറ്റി പിന്നീടു ബിജു മേനോനെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്.
Post Your Comments