CinemaMollywoodNEWS

“റിയലി സോറി നിവിന്‍, നിങ്ങളുടെ ഒരു സിനിമയും ഞാന്‍ കണ്ടിട്ടില്ല”

വര്‍ഷങ്ങള്‍ക്ക് ശേഷം നടി ശാന്തി കൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഓണം റിലീസായി എത്തുന്ന നിവിന്‍ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണയുടെ മടങ്ങി വരവ്. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധത്തിന് പ്രാധാന്യം നല്‍കിയാണ്‌ ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ നിവിന്‍റെ അമ്മയായി വേഷമിടുന്ന ശാന്തി കൃഷ്ണ ഈ സിനിമയുടെ ലൊക്കേഷനില്‍ എത്തിയ അവസരത്തില്‍ ആദ്യം നിവിന്‍ പോളിയോടു പറഞ്ഞത്. “റിയലി സോറി തന്‍റെ ഒരു സിനിമകളും ഞാന്‍ കണ്ടിട്ടില്ല” എന്നായിരുന്നു, ശാന്തി കൃഷ്ണ പറഞ്ഞത് ചിരിയോടെ കേട്ടിരുന്ന നിവിന്‍ ഒന്നും മിണ്ടിയില്ല പകരം അതിനു മറുപടി നല്‍കിയത് അദ്ദേഹത്തിന്‍റെ ഭാര്യയാണ്. “അതിനെന്താ, ചേച്ചിയൊക്കെ എത്രയോ കാലം മുൻപ് ഇന്ടസ്ട്രിയിൽ നിന്നും പോയതല്ലേ” എന്നായിരുന്നു നിവിന്‍റെ ഭാര്യയുടെ മറുപടി.

(ഗൃഹലക്ഷ്മിയുടെ ഓണപതിപ്പിലെ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button