CinemaGeneralHollywoodLatest NewsMovie GossipsNEWSWOODsWorld Cinemas

മോഡലിങ് രംഗത്ത് വേശ്യാവൃത്തിയും ചൂഷണങ്ങളുമേറെയുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

 
 
മോഡലിങ് രംഗത്ത് വേശ്യാവൃത്തിയും ചൂഷണങ്ങളുമേറെയുണ്ടെന്നു യുവമോഡലും 20കാരിയുമായ ജാസ് ഈഗര്‍. ലണ്ടന്‍ ഫാഷന്‍ വ്യവസായത്തിനു പുറകിലെ ചൂഷണങ്ങളെക്കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തല്‍. കോംപ്രമൈസ് ചെയ്യാത്തവര്‍ക്ക് മോഡല്‍ ആകാന്‍ പറ്റില്ലെന്നു ഈഗര്‍ വെളിപ്പെടുത്തുന്നു. ധനികര്‍ക്കൊപ്പം ഉറങ്ങിയാല്‍ വന്‍ പ്രതിഫലം നല്‍കാമെന്ന ഓഫര്‍ പലവട്ടം തനിക്ക് ലഭിച്ചിച്ചുണ്ടെന്നും ഈഗര്‍ പറയുന്നുന്നു.
 
ലണ്ടന്‍ ഫാഷന്‍ വ്യവസായത്തിലെ വലിയ ഏജന്‍സികളും പേര് കേട്ട മോഡലുകളും ഇത്തരം അവിഹിത ബന്ധങ്ങളില്‍ ഭാഗമാകാറുണ്ട്. അന്ന് തന്നെ ചൂഷണം ചെയ്യാനൊരുങ്ങിയ ആള്‍ തനിക്ക് നല്ലൊരു മോഡലിങ് കരിയര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഈഗര്‍ പറയുന്നു. ഈ ആവശ്യവുമായി തന്നെ സമീപിച്ച കമ്ബനിയുടെ പാര്‍ട്ണര്‍ ക്ലൈന്റായി പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ മോഡലിങ് ഏജന്‍സികളുണ്ടെന്നും ഈഗര്‍ പറയുന്നു. എന്നാല്‍ താന്‍ ഈ ആവശ്യം നിഷേധിക്കുകായിരുന്നുവെന്നും അധികം വൈകാതെ ജോര്‍ജ് എന്ന പേരിലുള്ള ഒരാള്‍ തന്നെ സമീപിപ്പിക്കുയും ഒരു പ്രമുഖ നടനൊപ്പം പ്രൈവറ്റ് ഡിന്നര്‍ കഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നും ഈഗര്‍ പറയുന്നു.
 
താന്‍ മോഡലാണെന്നും എസ്കോര്‍ട്ടല്ലെന്നും അയാളോട് പറഞ്ഞപ്പോള്‍ ഇത് ഈ വ്യവസാത്തില്‍ സര്‍വസാധാരണമാണെന്നാണ് അയാള്‍ മറുപടിനല്‍കിയതെന്നും ഈഗര്‍ വെളിപ്പെടുത്തുന്നു. മോഡലിങ് രംഗത്ത് പിടിച്ച്‌ നില്‍ക്കാനായി താന്‍ ഒരിക്കലും ശരീരം വിറ്റിട്ടില്ലെന്നും തന്റെ മൂല്യങ്ങളില്‍ വിട്ട് വീഴ്ച ചെയ്തിട്ടില്ലെന്നും ഈഗര്‍ പറയുന്നു. തന്നെ ഇതിലേക്ക് വലിച്ചിഴക്കാനായി മെസേജുകളിലൂടെയും കാളുകളിലൂടെയും ജോര്‍ജ് ശ്രമിച്ചിരുന്നെങ്കിലും താന്‍ വഴങ്ങിയില്ലെന്നും ഈഗര്‍ അഭിമാനത്തോടെ വെളിപ്പെടുത്തുന്നു

shortlink

Related Articles

Post Your Comments


Back to top button