
ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ ചിത്രീകരണം ആരംഭിച്ചു. സിബി തോട്ടുപുറം നിര്‍മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് വേണു തന്നെയാണ്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഫഹദ് ഫാസിലിനും ടീമിനും ആശംസകള്‍ അറിയിച്ച് പിസി ജോര്‍ജ് എംഎല്‍എ എത്തി. പൂഞ്ഞാര്‍ ഭാഗത്ത് ചിത്രീകരണം നടക്കുന്ന ലൊക്കേഷനിലാണ് പിസി എത്തിയത്. മണികണ്ഠന്‍ ആചാരി, ദിലീഷ് പോത്തന്‍, സൗബിന്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. ഫഹദിന്റെ ആദ്യ തമിഴ് ചിത്രമായ വേലൈക്കാരന്‍ സെപ്തംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും.
Post Your Comments