
ബിഗ്സ്ക്രീനില്‍ എത്തും മുന്‍പേ ഇളയദളപതി വിജയിയുടെ ചിത്രം പ്രേക്ഷകര്‍ ആഘോഷമാക്കാറുണ്ട്. അറ്റ്ലീ സംവിധാനം ചെയ്യുന്ന മെര്‍സല്‍ എന്ന വിജയ് ചിത്രത്തെക്കുറിച്ചു സോഷ്യല്‍ മീഡിയ ഏറെ നാളായി ചര്‍ച്ച ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയതോടെ പ്രേക്ഷകരും ആവേശത്തിലാണ്. വന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ പുതിയൊരു റെക്കോര്‍ഡാണ് സ്വന്തമായിരിക്കുന്നത്. മെർസൽ എന്ന ടൈറ്റിൽ ചിത്രത്തിന്റെ അണിയറക്കാർ ട്രേഡ്മാർക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്. തമിഴിൽ നിന്നും ഇതുവരെ ഒരു സിനിമയും ടൈറ്റിൽ ട്രേഡ്മാർക്ക് ചെയ്തിട്ടില്ല. ബിസിനസ്പരമായ എന്ത് ആവശ്യങ്ങൾക്കും മെർസൽ എന്ന ടൈറ്റിൽ ഉപയോഗിക്കുന്നെങ്കിൽ ഇനി നിർമ്മാതാക്കൾക്ക് റോയാലിറ്റി ഫീസ് ഇനത്തിൽ തുക നല്‍കേണ്ടി വരും.
Post Your Comments